Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ണാഭമായ ചടങ്ങുകളോടെ വൈക്കത്ത് മന്നം ജയന്തി ആഘോഷിച്ചു
02/01/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മന്നം ജയന്തി ആഘോഷം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയനും 97 കരയോഗങ്ങളും ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 145-ാമത് ജയന്തി ആഘോഷിച്ചു. താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തിലുള്ള ചടങ്ങുകള്‍ വലിയകവലയില്‍ മന്നം കോംപ്ലക്‌സിലാണ് നടത്തിയത്. സമുദാചാര്യന്റെ പ്രതിമ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. അലംകൃതമായ പന്തലില്‍ മന്നത്തിന്റെ ഛായാചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിച്ചു. ഞായറാഴ്ച രാവിലെ മുതല്‍ ഭക്തിഗാനാലാപനവും നാരായണീയ പാരായണവും നടത്തി. വൈക്കം മനോജിന്റെ നേതൃത്വത്തില്‍ വയലിന്‍ കച്ചേരിയും നടത്തി. മന്നം പ്രതിമയ്ക്ക് മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് എസ് മധു ദീപം തെളിയിച്ചു. വിവിധ കരയോഗങ്ങളില്‍ നിന്നെത്തിയ ഭാരവാഹികളും അംഗങ്ങളും പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ജി ബാലചന്ദ്രന്‍, എന്‍.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ പി.എന്‍ വേണുഗോപാല്‍, എം.എ നാരായണന്‍ നായര്‍, ഇ.എന്‍ ശിവദാസ്, നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, വിദ്യാഭ്യായ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ബി രാജശേഖരന്‍, രാധിക ശ്യാം, സുശീല എം. നായര്‍, ഒ മോഹനകുമാരി, കെ.ബി ഗിരിജകുമാരി, എം.കെ മഹേഷ്, വനിതാ സമാജം പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, വിവിധ കരയോഗങ്ങളിലെ പ്രതിനിധികള്‍, വനിതാ സമാജം ഭാരവാഹികള്‍, സ്വാശ്രയം സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള 97 കരയോഗങ്ങളിലും മന്നം ജയന്തി കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആചരിച്ചു. കരയോഗ മന്ദിരങ്ങള്‍ തോരണങ്ങളും പതാകകളും കൊണ്ട് അലങ്കരിച്ചു. കരയോഗ മന്ദിരത്തിന്റെ പ്രധാന ഭാഗത്ത് ആചാര്യന്റെ ഛായാചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. കരയോഗാംഗങ്ങള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയും ഭക്തിഗാനാലാപനവും നടത്തി.