Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവബലി ദര്‍ശനം ഭക്തിനിര്‍ഭരമായി
02/01/2022
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാലാം ഉത്സവദിവസം തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ഉത്സവബലിദര്‍ശന ചടങ്ങുകള്‍.

വൈക്കം : ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന ഉത്സവബലി ദര്‍ശനം ഭക്തിനിര്‍ഭരമായി. വ്രതശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ ഉത്സവബലി തൊഴുതു. നാലാം ഉത്സവ ദിവസം നടന്ന ഏറെ താന്ത്രിക പ്രാധാന്യമുള്ള ചടങ്ങായിരുന്ന ഉത്സവബലി ദര്‍ശനം. തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, സൈലേഷ് ശ്രീകുമാര്‍, ഗോപാലകൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി നായര്‍, വൈസ് പ്രസിഡന്റ് ഹരിഹരന്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീകാന്ത്, അനു കുമാര്‍, വിജയകുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.