Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്ര ഭാരവാഹികളെയും ജീവനക്കാരെയും ആദരിച്ചു
02/01/2022
വൈക്കം ക്ഷേത്ര ഭാരവാഹികൾ, ജീവനക്കാർ എന്നിവർക്ക് നൽകിയ സ്വീകരണ സമ്മേളനം വൈക്കം സി.ഐ കെ.ജി കൃഷ്ണന്‍ പോറ്റി ഉദ്ഘാടനം ചെയ്യുന്നു. 
 
വൈക്കം: വൈക്കം മഹാദേവ ക്ഷേത്ര ഭാരവാഹികളെയും, ജീവനക്കാരെയും, താളവാദ്യ വിദ്വാന്‍മാരെയും, പൂജാരികളെയും, ഭക്തജന കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ആദരിച്ചു. വൈക്കം സമൂഹമഠം ഹാളില്‍ നടന്ന സ്വീകരണ യോഗം വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി കൃഷ്ണന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി ദീപം തെളിയിച്ചു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു അധ്യക്ഷത വഹിച്ചു. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി, വി ശിവദാസ്, കെ.ആര്‍ ശ്യാംകുമാര്‍, വൈക്കം സ്റ്റേഷന്‍ പി.ആര്‍.ഒ  പി.ആര്‍ മോഹനന്‍, കലാപീഠം വെച്ചൂര്‍ രാജേഷ്, കലാപീഠം കെ.സി ബാബു, വെച്ചൂര്‍ വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.