Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേക്ക് മുറിച്ച് ഹരിത റെസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷം
02/01/2022
വൈക്കം ഹരിത റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സരാഘോഷം ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിത റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി. അസോസിയേഷനില്‍പ്പെട്ട കുടുംബാംഗങ്ങളും കുട്ടികളും ചേര്‍ന്നു നടത്തിയ കലാപരിപാടികള്‍ ആഘോഷത്തിന് മികവേകി. നഗരസഭ ചേയര്‍പേഴ്സണ്‍ രേണുക രതീഷ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് മധുരം പങ്കുവെച്ചാണ് ആഘോഷം തുടങ്ങിയത്. പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. നടേല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപറ പുതുവത്സര സന്ദേശം നല്‍കി. ഡോ. പി.വി ഹേമലത, ഡോ. കെ.ജെ ഷജിന്‍, ഡോ. അഞ്ജലി ചന്ദ്രസേനന്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ ബിന്ദു നായര്‍, ഹരിതാ സെക്രട്ടറി പി.എം സന്തോഷ്‌കുമാര്‍, കൗണ്‍സിലര്‍ ബി ചന്ദ്രശേഖരന്‍, അഡ്വ. സി ചന്ദ്രസേനന്‍, ഡോ. കെ ജനദേവന്‍, ഗീതാ മധു, ജീവന്‍ ശിവറാം എന്നിവര്‍ പ്രസംഗിച്ചു. സ്വരമഞ്ജരി, രുചിക്കൂട്ട്, നിശാഗീതങ്ങള്‍, മാജിക്ക് ഷോ, വെടിക്കെട്ട് എന്നിവ ആഘോഷപരിപാടികളെ ആകര്‍ഷകമാക്കി.