Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബനാറസ് റസിഡന്റ്സ് അസോസിയേഷന്‍ പുതുവത്സരാഘോഷം നടത്തി
01/01/2022
ബനാറസ് റെസിഡന്റ്സ് അസോസിയേഷന്റെ പുതുവത്സരാഘോഷ പരിപാടികള്‍ പ്രസിഡന്റ് കെ.വി പവിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബനാറസ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടത്തി. അസോസിയേഷനില്‍പെട്ട കുടുംബാംഗങ്ങളും കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. അസോസിയേഷന്റെ പുതുവത്സരാഘോഷവും സന്ധ്യാരാവും പ്രസിഡന്റ് കെ.വി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷങ്ങള്‍ നടത്തിയത്. സെക്രട്ടറി സലിം മുല്ലശ്ശേരി, ട്രഷറര്‍ രാജന്‍ രാജധാനി, കെ.കെ വിജയപ്പന്‍ തിരുവോണം, വനിതാ പ്രസിഡന്റ് ധനലക്ഷ്മി, സെക്രട്ടറി ഷീല, കെ ചന്ദ്രന്‍, സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതിന്റെ ശേഷമാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.