Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബീച്ച് വികസനം പാതി വഴിയില്‍
06/04/2016
നിര്‍മ്മാണത്തിലിരിക്കുന്ന ബീച്ച്

വൈക്കം വേമ്പനാട്ടു കായലോരത്തെ ബീച്ചിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നിലച്ചമട്ടായി. ടൂറിസത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞാണ് ആറേക്കര്‍ 80 സെന്റോളം വരുന്ന ബീച്ചില്‍ 50 സെന്റ് ഭാഗത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ചുമതലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ നഗരഭരണസമിതിയുടെ കാലത്താണ് ബീച്ചില്‍ വാക്ക്‌വേ, മിനിതീയറ്റര്‍, കുട്ടികളുടെ കളിസ്ഥലം, മിനിസ്റ്റേഡിയം,മിനി ബോട്ടുജെട്ടി ി, ഫുട്ട്‌കോര്‍ട്ട് തുടങ്ങിയ 98ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. പിന്നീട് നഗരസഭാസ്ഥലം യാതൊരുവിധ രേഖകളുമില്ലാതെ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കൈമാറുകയാണെന്നാരോപിച്ച് സി.പി.എം നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിരുന്നു. നഗരസഭ കൗണ്‍സില്‍ യോഗത്തിലും ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയര്‍ന്നു വന്നതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം നഗരസഭയുടെ ഉടമസ്ഥതയില്‍ തന്നെ ആയിരിക്കുമെന്ന് ഡി.റ്റി.പി.സി സെക്രട്ടറി കത്തു നല്കുകയും നഗരസഭ നിയമഉപദേഷ്ടാവ് തയ്യാറാക്കിയ കരാറില്‍ നഗരസഭാ സെക്രട്ടറിയും ഒപ്പുവെയ്ക്കുകയും ചെയ്തതാണ്. ഇതോടെ വിവാദങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. പുതിയ നഗരസഭ കൗണ്‍സില്‍ അധികാരത്തില്‍ വന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിച്ചു. കയലോര വിനോദസഞ്ചാരസാധ്യതകള്‍ കണ്ടറിഞ്ഞാണ് പദ്ധതി പുനരാംരംഭിച്ചതെന്നാണ് കരുതുന്നത്. നഗരസഭ ഈയിടെ സംഘടിപ്പിച്ച ടൂറിസം ഫെസ്റ്റ് ഒട്ടേറെ ആളുകളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷിയില്‍ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്നു പറയുന്നു. അധികൃതരുടെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരമാണ് പണിനിര്‍ത്തിയതെന്ന് കരാറുകാര്‍ പറയുന്നു. 30 ലക്ഷത്തോളം രൂപ നിലവില്‍ ചിലവഴിച്ചു കഴിഞ്ഞു. ബീച്ചിലേക്കുള്ള വഴിയില്‍ ടൈയല്‍സിടുന്നതിനും കായലോരത്ത് ഇരിപ്പിടങ്ങള്‍ സജ്ജമാക്കുന്നതിനും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനും ശില്‌പോദ്യാനം സൗന്ദര്യ വത്ക്കരിക്കുന്നതിനുമായി എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അഭിപ്രായ ഭിന്നതകളും ഉടമസ്ഥതാതര്‍ക്കവും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബീച്ചിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുകയില്ല എന്ന ആശങ്കയിലാണ് നാട്ടുകാര്‍