Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍ശ്ലേം പള്ളിയില്‍ തിരുനാളിന് കൊടിയേറി
01/01/2022
ഓര്‍ശ്ലം മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ മാതാവിന്റെ തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ കൊടിയേറ്റുന്നു.
 
വൈക്കം: ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. നടേല്‍പ്പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ കൊടിയേറ്റി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൊടിമരച്ചുവട്ടിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിക്കൂറ എഴുന്നള്ളിച്ചു. ശനിയാഴ്ച വൈകിട്ട് നടന്ന ദിവ്യബലിക്കും, ലദീഞ്ഞിനും ഫാ. പോള്‍ നടയ്ക്കല്‍ മുഖ്യകാര്‍മികനായി. തുടര്‍ന്ന് വിശുദ്ധയുടെ ദിവ്യരൂപം എഴുന്നള്ളിച്ചു. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. വൈകിട്ട്  5ന് നടക്കുന്ന തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് ഫാ. പ്രവീണ്‍ വെള്ളാട്ടുപറമ്പില്‍ മുഖ്യ കാര്‍മ്മികനാകും. വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ, ഫാ. ടോണി എന്നിവര്‍ സഹകാര്‍മികരാകും. ഫാ. സിജോ മേനാച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണവും കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. കൊടിയേറ്റ് ചടങ്ങിന് കൈക്കാരന്മായ വക്കച്ചന്‍ കടവില്‍, അപ്പച്ചന്‍ അമരത്ത്, കണ്‍വീനര്‍ റെജോ കടവന്‍ എന്നിവര്‍ നേതൃത്വം നല്കി.