Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നൂതന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുമായി വൈക്കം വര്‍മാസ് പബ്ലിക് സ്‌കൂള്‍
01/01/2022
വൈക്കം വര്‍മാസ് പബ്ലിക് സ്‌കൂള്‍ മലേഷ്യ ആസ്ഥാനമായുള്ള വൈബ്രന്റ് എഡ്യുക്കേഷന്‍ കൂട്ടായ്മയുമായി ചേര്‍ന്നു ആവിഷ്‌കരിച്ചിട്ടുള്ള നൂതന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ സി.ഡി പ്രകാശനം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നിര്‍വഹിക്കുന്നു.

വൈക്കം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമിട്ട് നൂതന വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങി വൈക്കം വര്‍മാസ് പബ്ലിക് സ്‌കൂള്‍. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈബ്രന്റ് എഡ്യുക്കേഷന്‍ കൂട്ടായ്മയുമായി ചേര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ കൂട്ടുകെട്ടും പദ്ധതിക്ക് ഒപ്പമുണ്ട്. ലോകത്താകമാനം 250ഓളം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്ന വൈബ്രന്റ് എഡ്യൂക്കേഷന്റെ കേരളത്തിലെ ആദ്യ സംരംഭമാണ് വര്‍മാസ് സ്‌കൂളില്‍ നടപ്പാക്കുന്നത്.
യുവതലമുറയിലെ കുട്ടികളുടെ ചിന്തയെയും കഴിവുകളെയും കണ്ടെത്തി വാര്‍ത്തെടുക്കുന്നതാണ് ഈ പദ്ധതി. വിദ്യാര്‍ഥികളുടെ ആശയ വിനിമയ ഭാഷാ പരിജ്ഞാനം, നൂതന ചിന്താ ശക്തി, പ്രശ്ന പരിഹാരം, നേതൃത്വ പാടവം, മനശാസ്ത്ര പരമായ ഉന്നമനം എന്നിവയാണ് ലക്ഷ്യം. സമൂഹത്തിന്റെ അടിത്തട്ടിലുള്ള കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും. ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സംബന്ധമായ വിദേശയാത്രകള്‍ നല്‍കും. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ തൊഴില്‍, കായിക പരിശീലനം, അധ്യാപക-രക്ഷകര്‍ത്താക്കള്‍ക്ക് ആധുനിക വിദ്യാഭ്യാസ രീതി പരിശീലനം എന്നിവയാണ് പ്രധാന സവിശേഷതകള്‍.
വര്‍മാസ് സ്‌കൂള്‍ ചെയര്‍മാന്‍ ദിനേഷ് വര്‍മയും വൈബ്രന്റ് എഡ്യൂക്കേഷന്‍ സിഇഒ സെന്തില്‍ അണ്ണാമലയുമായി പദ്ധതി കരാര്‍ ഒപ്പുവച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സിഡി പ്രകാശനം നടത്തി. ഡയറക്ടര്‍ ധനലക്ഷ്മി സെന്തില്‍, വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ രാമദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ രഞ്ജിത്ത്, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത്, ആദിത്യ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.