Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
31/12/2021
ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി നിര്‍മിക്കുന്ന ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി നിര്‍മിക്കുന്ന ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വഹിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില മന്ദിരം നിര്‍മിക്കുന്നത്. 1926ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്ക് ശതാബ്ദിയോടടുക്കുകയാണ്. ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭരണ സമിതിയംഗം ടി.ടി സെബാസ്റ്റന്‍ അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരന്‍, മുന്‍ ബാങ്ക് പ്രസിഡന്റുമാരായ പി പത്മനാഭന്‍, കെ.വി ഉദയകുമാര്‍, കെ.എസ് ഗോപിനാഥന്‍, കെ.ജി രാജു, പഞ്ചായത്ത് അംഗങ്ങളായ പി.ഡി ജോര്‍ജ്ജ്, കെ.എസ് സജീവ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, കെ വേണുഗോപാല്‍, അഡ്വ. എം.ജി രഞ്ജിത്ത്, വി മോഹന്‍കുമാര്‍, ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.വി വിനോയി എന്നിവര്‍ പ്രസംഗിച്ചു. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറുമാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് ബാങ്കിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുമെന്ന് ബാങ്ക് പ്രസിഡന്റ് സാബു പി മണലൊടി അറിയിച്ചു.