Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
31/12/2021
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. ശ്രീകോവിലില്‍ വച്ച് ദേവചൈതന്യം കൊടിക്കൂറയിലേക്ക് ആവാഹിച്ചശേഷം തന്ത്രിമാരും പൂജാരികളും ചേര്‍ന്ന് അനുഷ്ഠാന വാദ്യങ്ങളോടെ കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും നിറദീപങ്ങളും കൊടിയേറ്റിന് അകമ്പടിയേകി. മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, സുബ്രഹ്മണ്യന്‍ നമ്പൂതിരി, സൈലേഷ് ശ്രീകുമാര്‍, ഗോപാലകൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവരും കാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി നായര്‍, വൈസ് പ്രസിഡന്റ് ഹരിഹരന്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീകാന്ത്, അനു കുമാര്‍, വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച്ച രാവിലെ 11.30ന് നടക്കുന്ന ഉത്സവബലി ദര്‍ശനം, ആറാം ഉത്സവദിവസം നടക്കുന്ന മാസശീവേലി തിരുവാറാട്ട്, വൈകിട്ട് നടക്കുന്ന ആറാട്ട്ബലി, ആറാട്ടെഴുന്നള്ളിപ്പ് എന്നിവ പ്രധാന ചടങ്ങുകളാണ്.