Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നിര്‍ധനര്‍ക്ക് നിര്‍മിച്ചുനല്‍കുന്ന രണ്ടാമത്തെ വീടിന് ശിലയിട്ടു
31/12/2021
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് വൈക്കം യൂണിയന്‍ നിര്‍ധനര്‍ക്ക് നിര്‍മിച്ചുനല്‍കുന്ന രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം ഉദയനാപുരത്ത് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്നു നാല് നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതില്‍ രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ചു എസ് നായര്‍, ഇ.പി ബീന, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സി.പി.ഒ ആര്‍ ജെഫിന്‍, ശാഖാ പ്രസിഡന്റ് എം.കെ കാര്‍ത്തികേയന്‍, സെക്രട്ടറി കെ.പി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എസ് മനോജ്, യൂണിയന്‍ കമ്മിറ്റി അംഗം വി.സി സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍, മനോജ് ഗ്യാലക്‌സി എന്നിവര്‍ പങ്കെടുത്തു.