Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തരിശുകിടന്ന ഉദയനാപുരം ചാലകം പാടശേഖരത്തില്‍ വിത ഉത്സവം നടത്തി
30/12/2021
കാല്‍നൂറ്റാണ്ടായി തരിശുകിടന്ന ഉദയനാപുരം പഞ്ചായത്തിലെ ചാലകം പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിയുടെ വിത ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്  നിര്‍വഹിക്കുന്നു.

വൈക്കം: കാല്‍നൂറ്റാണ്ടായി തരിശുകിടന്ന ഉദയനാപുരം പഞ്ചായത്തിലെ ചാലകം പാടശേഖരത്തില്‍ വിത ഉത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പുല്ലും കാടുമായി കിടന്ന 40 ഏക്കര്‍ പാടശേഖരമാണ് കൃഷിയോഗ്യമാക്കി വിത്തുവിതച്ചത്. ഉമ ഇനത്തില്‍പെട്ട നെല്‍വിത്താണ് വിതച്ചത്. 120 തൊഴിലുറപ്പ് തൊഴിലാളികള്‍ 55 ദിവസം കൊണ്ടാണ് നിലം കൃഷിയോഗ്യമാക്കിയത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ തരിശ് രഹിത വൈക്കം ലക്ഷ്യമിട്ടുള്ള 'പൊന്‍കതിര്‍' പദ്ധതിപ്രകാരം ചാലകം പാടശേഖരത്തിനും ചാലകം തോട് തെളിക്കലിനുമായി 23 ലക്ഷം രൂപയാണ് അനുവദിച്ചത്. ആര്‍പ്പുവിളികളും കുരവയുമായി ഉത്സവ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് വിത ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എസ് ഗോപിനാഥന്‍, സുഷമ സന്തോഷ്, വീണ അജി, റാണിമോള്‍, ഒ.എം ഉദയപ്പന്‍, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, വാര്‍ഡ് മെമ്പര്‍ ജിനു ബാബു, കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ, ജോയിന്റ് ബി.ഡി.ഒ ടി.വി പ്രശാന്ത്, കൃഷി ഓഫീസര്‍ നീതു രാജശേഖരന്‍, തൊഴിലുറപ്പ് ബ്ലോക്ക് എ.ഇ ഗീത മനോമോഹന്‍, എന്നിവര്‍ പ്രസംഗിച്ചു. പാടശേഖര സമിതി പ്രസിഡന്റ് ശിവന്‍, സെക്രട്ടറി സുധീഷ്‌മോന്‍, അംഗങ്ങളായ നിഖില്‍, എം സുമേഷ് കുമാര്‍, രഘുവരന്‍, മനേഷ് മോഹന്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.