Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവക്ഷേത്ര സമര്‍പ്പണം നടത്തി
30/12/2021
എസ്.എന്‍.ഡി.പി യോഗം 223-ാം നമ്പര്‍ പറക്കാട്ടുകുളങ്ങര ശാഖ നിര്‍മിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്ത്രിന്റെയും പ്രാര്‍ത്ഥനാ മണ്ഡപത്തിന്റെയും സമര്‍പ്പണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 223-ാം നമ്പര്‍ പറക്കാട്ടുകുളങ്ങര ശാഖയുടെ നേതൃത്വത്തിലുള്ള ദുര്‍ഗാ ദേവി ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെയും പ്രാര്‍ത്ഥനാ മണ്ഡപത്തിന്റെയും സമര്‍പ്പണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് ആഞ്ഞിലിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബേശന്‍ കോന്നശേരി, ഹംസാനന്ദന്‍ തന്ത്രി, ശാഖാ വൈസ് പ്രസിഡന്റ് ഹരി വാതല്ലൂര്‍, ഉത്സവ കമ്മറ്റി കണ്‍വീനര്‍ കണ്ണപ്പന്‍ മരത്താപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.