Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലാക്കരി അക്വാ ടൂറിസം സെന്ററില്‍ ഇനി വാട്ടര്‍ സൈക്കിള്‍ സവാരിയും
30/12/2021
ചെമ്പ് പാലാക്കരി അക്വാ ടൂറിസം സെന്ററില്‍ സന്ദര്‍ശകര്‍ക്കായി ആരംഭിക്കുന്ന വാട്ടര്‍ സൈക്കിളിന്റെ ഫ്‌ളാഗ് ഓഫ് മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി അക്വാ ടൂറിസം സെന്ററില്‍ സന്ദര്‍ശകര്‍ക്കായി നിര്‍മിച്ച വാട്ടര്‍ സൈക്കിള്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഫൈബര്‍ ഗ്ലാസ്സില്‍ നിര്‍മിച്ചിരിക്കുന്ന എഫ് ടു  ഫണ്‍ ആന്റ് ഫിറ്റ്‌നസ് സൂപ്പര്‍ മോഡല്‍ വാട്ടര്‍ സൈക്കിള്‍ 150 കിലോ ഭാരം വഹിക്കും. ഉല്ലാസത്തോടൊപ്പം വ്യായാമവും എന്ന ആശയത്തിലാണ് വാട്ടര്‍ സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. പാലായ്ക്കരി ഫിഷ് ഫാമില്‍ നടന്ന ചടങ്ങില്‍ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാട്ടര്‍ സൈക്കിള്‍ നിര്‍മിച്ചുനല്‍കിയ ആന്റണിയെ മത്സ്യഫെഡ് ചെയര്‍മാന്‍ ആദരിച്ചു. നൂതന അക്വാടൂറിസം പാക്കേജായ 'കാഴ്ച'യുടെ ഉദ്ഘാടനം മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി രഘുവരന്‍ നിര്‍വഹിച്ചു. സെന്ററില്‍ ഭക്ഷണശാല നടത്തുന്ന ശ്രീമഹാദേവ സ്വയംസഹായ സംഘം അംഗങ്ങളെ മത്സ്യഫെഡ് ഭരണസമിതി അംഗം ശ്രീവിദ്യ സുമോദ് ആദരിച്ചു. ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ മത്സ്യഫെഡ് അക്വാ ടൂറിസം ഞാറക്കല്‍-മാലിപ്പുറം-പാലാക്കരി സംയുക്ത ബ്രോഷറും, ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീല നവാസ് പാലാക്കരി അക്വാടൂറിസം ബ്രോഷറും പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനില്‍കുമാര്‍ മുണ്ടയ്ക്കല്‍, വി.എം ശശി, ഫാം മാനേജര്‍ ശ്രീമതി പി നിഷ, പ്രൊജക്ട് ഓഫീസര്‍ വിശ്വലക്ഷ്മി ദേവി എന്നിവര്‍ പ്രസംഗിച്ചു.