Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു
29/12/2021
തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണി പോരാളികളെ ആദരിക്കാനായി നടത്തിയ 'കരുതല്‍ 2021' പരിപാടി തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണി പോരാളികളെ ആദരിക്കാനായി 'കരുതല്‍ 2021' എന്ന പരിപാടി നടത്തി. തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഡോക്ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, ഡ്രൈവര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സമൂഹ അടുക്കള പ്രവര്‍ത്തകര്‍ തുടങ്ങി അറുപതോളം പേരെ ചടങ്ങില്‍ സി.കെ ആശ എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, പഞ്ചായത്ത് അംഗങ്ങളായ ബി.എല്‍ സെബാസ്റ്റ്യന്‍, രമേഷ് പി ദാസ്, ഷീജ ഹരിദാസ്, എസ് ദേവരാജന്‍, ഭൈമി വിജയന്‍, ടി മധു, കെ.എസ് പ്രീജു, കെ.വി ഉദയപ്പന്‍, കൊച്ചുറാണി ബേബി, ജെല്‍സി സോണി, ഷീജ ബൈജു, റോസി ബാബു, എം.എസ് ധന്യ എന്നിവര്‍ പ്രസംഗിച്ചു.