Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പസുകളില്‍ ജനാധിപത്യം സംരക്ഷിക്കണം: എഐഎസ്എഫ്
29/12/2021
എഐഎസ്എഫ് തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം വെള്ളൂരില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി യു കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ക്യാമ്പസുകളില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യബോധമുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എഐഎസ്എഫ് തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീലക്ഷ്മി അജി അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ്, ജില്ലാ കൗണ്‍സില്‍ അംഗം കെ.ഡി വിശ്വനാഥന്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.ആര്‍ ശരത് കുമാര്‍, രാഹുല്‍ രമണന്‍, സ്‌നേഹിതന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീലക്ഷ്മി അജി (പ്രസിഡന്റ്), നന്ദു (വൈസ് പ്രസിഡന്റ്) സി.പി ആകാശ് (സെക്രട്ടറി), വിഷ്ണുപ്രിയ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.