Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു.
06/04/2016
കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് മാനേജരും കൊതവറ പള്ളി വികാരിയും കേരളത്തിലെ ആദ്യ കിഡ്‌നി ദാതാവുമായ ഫാ. ജോസഫ് കൊടിയനെ സന്ദര്‍ശിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും പ്രധാനകേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്. വ്യാപാരസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ ആദ്യഘട്ടത്തില്‍ പര്യടനം നടത്തി. രണ്ടാം ഘട്ട പര്യടനത്തിന്റെ ഭാഗമായി ഇന്നലെ തലയാഴം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. സി.കെ ആശ പൂര്‍വവിദ്യാര്‍ത്ഥിയായ കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ മാനേജരും കൊതവറ പള്ളി വികാരിയും കേരളത്തിലെ ആദ്യ കിഡ്‌നി ദാതാവുമായ ഫാ. ജോസഫ് കൊടിയന്‍ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. ഇന്ന് മുതല്‍ 12 വരെ ഓരോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്തുവാനാണ് തീരുമാനം. 13ന് വൈക്കം ടൗണിലെ പര്യടനത്തോടെ രണ്ടാം ഘട്ടം പൂര്‍ത്തികരിക്കുവാനാണ് എല്‍.ഡി.എഫ് തീരുമാനിച്ചിരിക്കന്നത്.