Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലബാര്‍ കലാപം നൂറാം വാര്‍ഷികം: ഡിവൈഎഫ്‌ഐ സെമിനാര്‍ സംഘടിപ്പിച്ചു
29/12/2021
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വൈക്കത്ത് സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന 100 സെമിനാറുകളുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നടന്നു. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ നടന്ന സെമിനാര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആര്‍ അജയ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജേഷ് ശശി, സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ രോഹിത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. അംബരീഷ് ജി വാസു, ആര്‍ നികതകുമാര്‍, പി.സി അനില്‍കുമാര്‍, തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ജിതിന്‍ ബോസ്, വൈക്കം ബ്ലോക്ക് പ്രസിഡന്റ് ബ്രിജിന്‍ പ്രകാശ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറിമാരായ കെ അരുണന്‍, കെ ശെല്‍വരാജ്, ഏരിയ കമ്മിറ്റി അംഗം പി ശശിധരന്‍, ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, തലയോലപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി സന്ദീപ് എസ് ദേവ് എന്നിവര്‍ പ്രസംഗിച്ചു.