Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; എന്‍.ജി.ഒ അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി
29/12/2021
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കം മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ നടത്തിയ സമ്മേളനം ജോസഫ് വാഴയ്ക്കന്‍ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലീവ് സറണ്ടര്‍, ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രതിഷേധ സമ്മേളനം ജോസഫ് വാഴയ്ക്കന്‍ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു, ജില്ലാ സെക്രട്ടറി വി.പി ബോബിന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം ഫ്രാന്‍സിസ്, അഷറഫ് ഇരിവേരി, അഷറഫ് പറപ്പള്ളി, സോജോ തോമസ്, റോജന്‍ മാത്യു, ജി.ആര്‍ സന്തോഷ് കുമാര്‍, പി.സി മാത്യു, സെലസ്റ്റിന്‍ സേവ്യര്‍, കെ.സി.ആര്‍ തമ്പി, ത്രേസ്യാമ്മ മാത്യു, ജോഷി മാത്യു, അനൂപ് പ്രാപ്പുഴ, എ.ജി പോള്‍, ആര്‍ ബിജു, ജെ റോബി, പി.വി അജേഷ് എന്നിവര്‍ പ്രസംഗിച്ചു.