Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരത്തപ്പന് പുതിയ വെള്ളി വേല്‍ സമര്‍പ്പിച്ചു
28/12/2021
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള വെള്ളിവേല്‍ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വളരെ പഴക്കവും കേടുപാടുകളും വന്ന നിത്യവും ചാര്‍ത്തുന്ന വെള്ളി വേലിന് പകരം അതേ രൂപത്തിലും അളവിലുമുള്ള പുതിയ വെള്ളി വേല്‍ സമര്‍പ്പിച്ചു. രണ്ടു കിലോ ശുദ്ധ കസവ് വെള്ളിയില്‍ പണിതീര്‍ത്ത വേല്‍ കൊല്ലത്തെ വ്യവസായികളായ അശോക് കുമാര്‍, സന്തോഷ് കുമാര്‍ എന്നീ സഹോദരങ്ങളാണ് നടയില്‍ സമര്‍പ്പിച്ചത്. ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ കിഴക്കേ ഗോപുരനടയില്‍ വേല്‍ സ്വീകരിച്ച് പഞ്ചവാദ്യം, നാഗസ്വരം എന്നീ മേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു വലം വച്ച് നടയില്‍ സമര്‍പ്പിച്ച വെള്ളി വേല്‍ ക്ഷേത്രം തന്ത്രി മേക്കാട് മാധവന്‍ നമ്പൂതിരി ഏറ്റുവാങ്ങി ഉദയനാപുരത്തപ്പന്റെ വിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് പഞ്ചാമൃത അഭിഷേകം, ക്ഷീരധാര എന്നിവ നടന്നു. വന്‍ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പ്രഭാത ഭക്ഷണത്തിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.