Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷിക സമ്മേളനം നടത്തി
28/12/2021
വൈക്കം ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാമത് വാര്‍ഷിക സമ്മേളനം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സൊസൈറ്റി സെക്രട്ടറി പി.പി പ്രകാശന്‍, വൈസ് പ്രസിഡന്റ് ബിജു കണ്ണേഴത്ത്, നഗരസഭ കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, ബിജിമോള്‍, ട്രഷറര്‍ ജഗദീഷ് അക്ഷര, കെ.ഡി ഉണ്ണിക്കൃഷ്ണന്‍, ടി ശ്രീനി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ. എന്‍.കെ ശശിധരന്‍ (പ്രസിഡന്റ്), പി പി പ്രകാശന്‍ (സെക്രട്ടറി), ബിജു വി കണ്ണേഴന്‍ (വൈസ് പ്രസിഡന്റ്), ജഗദീഷ് അക്ഷര (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.