Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ സപ്താഹം സമാപിച്ചു
27/12/2021
കാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് യജ്ഞവേദിയില്‍ നടന്ന പറ സമര്‍പ്പണം.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ സമാപനം കുറിച്ച് നടന്ന അവഭൃതസ്‌നാന ഘോഷയാത്ര ഭക്തിനിര്‍ഭരമായി. ക്ഷേത്രക്കുളത്തിലായിരുന്നു ചടങ്ങ്. യജ്ഞാചാര്യ മിനി മോഹന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ഹരികൃഷ്ണന്‍ സഹകാര്‍മികനായി. അവഭൃതസ്‌നാന ചടങ്ങുകള്‍ക്കു ശേഷം യജ്ഞവേദിയില്‍ സപ്താഹത്തിന്റെ സമര്‍പ്പണ ചടങ്ങുകള്‍ നടത്തി. സമാപനത്തോടനുബന്ധിച്ച് നിരവധി ഭക്തര്‍ വിവിധ ദ്രവ്യങ്ങള്‍ കൊണ്ട് നിറപറ സമര്‍പ്പണം നടത്തി. ചടങ്ങുകള്‍ക്ക് വെളിച്ചപ്പാട് എം ജയന്‍, മാനേജര്‍ പി.ആര്‍ രാജു, പ്രസിഡന്റ് കെ പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, ജോയിന്റ് സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ ബാബു, അമ്മിണി ശശി, ടി ശിവന്‍, എം.ടി അനില്‍കുമാര്‍, പുരുഷന്‍ വാക്യാട്ട്, വി.എം സാബു, വി ജയന്‍, കെ സുന്ദരന്‍ ആചാരി, കെ.കെ പത്മനാഭന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.