Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദൈവത്തറ ധര്‍മദൈവ ദേവീക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം ഭക്തിനിര്‍ഭരം
27/12/2021
മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മദൈവ ദേവീക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ നടന്ന പൊങ്കാല സമര്‍പ്പണം.

വൈക്കം: മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മദൈവ ദേവീക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഏഴാം പൂജ ദിവസം നടന്ന പൊങ്കാല സമര്‍പ്പണം ഭക്തിനിര്‍ഭരമായി. വ്രതശുദ്ധിയോടെയെത്തിയ നിരവധി ഭക്തര്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി മാമ്പ്ര ഭദ്രേശന്‍ പണ്ഡാര അടുപ്പില്‍ അഗ്‌നി ജ്വലിപ്പിച്ചു. മേല്‍ശാന്തി എ പ്രശാന്ത് ശാന്തി സഹകാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.എസ് സുനില്‍കുമാര്‍, സെക്രട്ടറി കെ.എം സന്തോഷ്, വെളിച്ചപ്പാട് സി.ഡി ഹരിഹരന്‍, വൈസ് പ്രസിഡന്റ് ശിവരാമന്‍, മഹിളാ സമാജം പ്രസിഡന്റ് ആനന്ദവല്ലി അപ്പച്ചന്‍, സെക്രട്ടറി ആശാ സന്തോഷ്, കെ.എസ് അനില്‍കുമാര്‍, കെ.വി മധു, കെ.എസ് സന്തോഷ്, കെ.എസ് ഷാജി, ചിത്തിരന്‍, അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.