Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണമേഖല ക്യാമ്പ് വൈക്കത്ത് തുടങ്ങി
27/12/2021
നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണമേഖല ക്യാമ്പ് വൈക്കം ആശ്രമം സ്‌കൂളില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണമേഖല സപ്തദിന ക്യാമ്പ് വൈക്കം ആശ്രമം സ്‌കൂളില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള അഞ്ഞൂറില്‍പരം സ്‌കൂളുകളുടെ പങ്കാളിത്തമുള്ളതാണ് അതിജീവനം 2021 എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പ്. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എ ജ്യോതി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, കൗണ്‍സിലര്‍ ആര്‍ സന്തോഷ്, എന്‍.എസ്.എസ് കോട്ടയം ജില്ലാ കണ്‍വീനര്‍ പി.എസ് ഷിന്റോമോന്‍, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, കടുത്തുരുത്തി വിദ്യാഭ്യസജില്ലാ പ്രതിനിധി കെ.സി ചെറിയാന്‍, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.