Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരിയില്‍ നടക്കുന്ന പ്രസാദ ഊട്ടിനുള്ള വിഭവങ്ങള്‍ സമാഹരിച്ചു
27/12/2021
ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ 1911-ാം നമ്പര്‍ ആറാട്ടുകുളങ്ങര യൂണിറ്റ് ശിവഗിരിയില്‍ നടക്കുന്ന പ്രസാദ ഊട്ടിലേക്ക് സമാഹരിച്ച ഉല്‍പന്നങ്ങള്‍ ശിവഗിരി പ്രതിനിധി രാജു കരുമശ്ശേരി ഏറ്റുവാങ്ങുന്നു.

വൈക്കം: ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണ സഭ 1911-ാം നമ്പര്‍ ആറാട്ടുകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തില്‍ 89-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയോടനുബന്ധിച്ച് ശിവഗിരിയില്‍ നടക്കുന്ന പ്രസാദ ഊട്ടിലേക്കുവേണ്ടി വിഭവ സമാഹരണം നടത്തി. യൂണിറ്റ് സമാഹരിച്ച ഉല്‍പന്നങ്ങള്‍ ശിവഗിരി പ്രതിനിധി രാജു കരുമശ്ശേരി ഏറ്റുവാങ്ങി. കേന്ദ്ര എക്‌സി. അംഗം പി കമലാസനന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷിബു മൂലേടം, കേന്ദ്രകമ്മിറ്റി അംഗം പൂഞ്ഞാര്‍ മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധന്‍ മുട്ടുമ്പുറം, ഉദയനാപുരം ശ്രീനാരായണ കേന്ദ്രം ജോയിന്റ് സെക്രട്ടറി ഹരിദാസ് പാനാമിറ്റം, യൂണിറ്റ് പ്രസിഡന്റ് പ്രസന്നന്‍ പാടവേലി, സെക്രട്ടറി പ്രതീഷ് പാണപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.