Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
26/12/2021
എസ്.എന്‍.ഡി.പി യോഗം 130-ാം അക്കരപ്പാടം ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി കൂനംതൈ പുരുഷന്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 130-ാം അക്കരപ്പാടം ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി കൂനംതൈ പുരുഷന്‍ കൊടിയേറ്റി. ശ്രീകോവിലില്‍ വച്ച് ദേവചൈതന്യം കൊടിക്കൂറയിലേക്ക് ആവാഹിച്ചശേഷം അനുഷ്ഠാനവാദ്യങ്ങളുടെ അകമ്പടിയോടെ കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി വാരനാട് അജിത്ത് മഹാദേവന്‍, വൈക്കം ബിനു കരുണാകരന്‍, രാഹുല്‍ ശാന്തി എന്നിവര്‍ സഹകാര്‍മികരായി. കൊടിയേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. കൊടിയേറ്റിനു ശേഷം തിരുനടയില്‍ ക്ഷേത്രം പ്രസിഡന്റ് ജി ജയന്‍ കെടാവിളക്ക് തെളിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ട്, കൊടിമരച്ചുവട്ടില്‍ പറ നിറയ്ക്കല്‍ എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് ജി ജയന്‍, സെക്രട്ടറി എം.ആര്‍ രതീഷ്, വൈസ് പ്രസിഡന്റ് പി സദാശിവന്‍, എം.സി സുനില്‍കുമാര്‍, ചന്ദ്രന്‍, ജയകുമാര്‍, വിപിന്‍, കെ.പി ഷാജി, ഇ.ഡി പ്രേമാനന്ദന്‍, പ്രസന്നന്‍, രഞ്ജിത്ത്, പി.ഡി സരസന്‍, സനോജ്, വി.ആര്‍ രതീഷ് എന്നിവരും പങ്കെടുത്തു.