Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടാഗ്രഹിച്ച നേട്ടങ്ങള്‍ പ്രവൃത്തിപഥത്തിലാക്കി വൈക്കത്ത് ഇടതുമുന്നണി.....
06/04/2016

വികസനനേട്ടങ്ങളുടെ തിളക്കമാര്‍ന്ന പട്ടികയുമായാണ് ഇടതുപക്ഷ മുന്നണി ഇക്കുറി വൈക്കത്തെ വോട്ടര്‍മാരെ സമീപിക്കുന്നത്. നാടിന്റെ വികസനത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അനവധികാര്യങ്ങള്‍ പൂര്‍ത്തീകരിച്ച അഞ്ചു വര്‍ഷങ്ങളാണ് കടന്നു പോയത്. രൂക്ഷമായ കുടിവെള്ളക്ഷാമവും സംസ്ഥാന ഭരണകൂടത്തിന്റെ അവഗണനയും അതിജീവിച്ചാണ് വൈക്കം, തലയാഴം കുടിവെള്ള പദ്ധതികള്‍ കെ.അജിത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചത്. മിക്കവാറും പഞ്ചായത്തുകള്‍ ഇതിനും പുറമേ തനതു പദ്ധതികള്‍ക്കുള്ള പണവും വകയിരുത്തി. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനായത് എല്‍.ഡി.എഫിന്റെ വികസന നേട്ടങ്ങളില്‍ മുന്നിട്ടു നില്ക്കുന്നു. അപ്പര്‍കുട്ടനാടന്‍ കാര്‍ഷികമേഖലയുടെ നിരന്തരാവശ്യവും നിത്യപ്രക്ഷോഭ കാരണവുമായിരുന്നു കരിയാര്‍ സ്പില്‍വേ. സ്പില്‍വേയുടെ പൂര്‍ത്തീകരണം ചരിത്രനേട്ടമായി. ഒരുപതിറ്റാണ്ടിലേറെയായി വൈക്കം നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കാത്തിരുന്ന ഫയര്‍‌സ്റ്റേഷന്‍ ഉദ്ഘാടനം, കായലോരബീച്ചിനു സമീപത്തെ ഡി.വൈ.എസ്.പി ഓഫീസ്, 13.5 കോടി രൂപയുടെ ഭരണാനുമതിയോടെ വൈക്കം കോടതിസമുച്ചയത്തിന്റെ നിര്‍മ്മാണാരംഭം, വൈക്കത്താശുപത്രിയിലെ ഡോക്ടറുമാരുടെ കുറവു പരിഹരിക്കുന്നതിനു വേണ്ടിയുള്ള ശക്തമായ ഇടപെടീല്‍, ചെറുകര പാലം നിര്‍മ്മാണം, വിവിധസ്‌കൂളുകള്‍ക്കുള്ള ബസ്സുകളും മററു സൗകര്യങ്ങളും തുടങ്ങി വികസന പ്രവര്‍ത്തനങ്ങളുടെ വന്‍നേട്ടങ്ങളുമായാണ് അഭിമാനപൂര്‍വ്വം ഇടതുപക്ഷ മുന്നണി തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ അണിനിരക്കുന്നത്. വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഒന്നരക്കോടി രൂപയുടെ പുതിയ സ്‌കൂള്‍ കെട്ടിടനിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനിലെ വനിതകള്‍ക്കായുള്ള വിശ്രമസങ്കേതം, തുടങ്ങിയവയെല്ലാം ജനമനസ്സുകളില്‍ ഇടതുപക്ഷത്തെ ഏറെ സ്വീകാര്യമാക്കുന്നു. ഇതോടൊപ്പമാണ് ദേവസ്വംബോര്‍ഡ് മുന്‍മെമ്പറും മുന്‍ എം.എല്‍.എയുമായ പി.നാരായണന്റെ നേതൃത്വത്തില്‍ വൈക്കം മഹാദേവ ക്ഷേത്രമടക്കമുള്ള ക്ഷേത്രങ്ങളില്‍ നടന്ന വന്‍ വികസന പദ്ധതികളും ഏറെ ജനശ്രദ്ധനേടിയവയാണ്. നഗരസഭയിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളും വിജയത്തിന് കരുത്തുപകരും. അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങളുടെ പിന്‍ഗാമിയായാണ് വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തന മേഖലകളിലെ അനുഭവസമ്പത്തുമായി സി.കെ.ആശ എത്തുന്നത്. ധനതത്വശാസ്ത്ര ബിരുദ്ധധാരിയായ ആശ രണ്ടുപതിററാണ്ടോളമായി വിദ്യാര്‍ത്ഥി - യുവജന - മഹിള രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. കേരള പ്രസ്സ് അക്കാദമിയില്‍ നിന്ന് പബ്ലിക്ക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങിലും പഠനം പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും മുന്‍മ്പേ ആശ കല്ലറ, തലയാഴം, മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, വൈക്കം ടൗണ്‍ തുടങ്ങിയ പഞ്ചായത്ത് നഗരപ്രദേശങ്ങളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം നാനജീവിത തുറകളിലുള്ളവര്‍ ആവേശകരമായ സ്വീകാര്യതയോടെയാണ് ഇവരെ എതിരേററത്. പ്രത്യേകിച്ച് സ്ത്രീകളും തൊഴിലാളികളും.