Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സൊസൈറ്റി വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് പരിശീലന കളരി നടത്തി
25/12/2021
വൈക്കം താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പരിശീലന പരിപാടി എന്‍.എന്‍.എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയുടെ സംഘങ്ങളിലെ ഭാരവാഹികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. താലൂക്കിലെ സ്വയം സഹായ സംഘങ്ങളിലെ ഭാരവാഹികളായ 50 വനിതകള്‍ പങ്കെടുത്തു. സാമൂഹ്യ പദ്ധതിയെക്കുറിച്ച് ബോധവല്‍കരിക്കുന്നതിന് ഏകദിന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിശീലന പരിപാടി പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ സി.പി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.എസ് ശ്രീകുമാര്‍, എന്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി പി.എസ് വേണുഗോപാല്‍, ബാങ്ക് മാനേജര്‍ വി വിനോദ്കുമാര്‍, എം.ജി ഇന്ദിര, മൈക്രെഡിറ്റ് ഓഫീസര്‍ ലിന്റ് സ്‌കറിയ, കോട്ടയം എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ എസ് ജയചന്ദ്രന്‍, ധനലക്ഷ്മി ബാങ്ക് മാനേജര്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.