കേക്ക് മുറിച്ച് ആശ്രമം സ്കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു
25/12/2021
വൈക്കം ആശ്രമം സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ സീനിയര്‍ അധ്യാപിക എ ജ്യോതി കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുന്നു.
വൈക്കം: ആശ്രമം സ്കൂളില്‍ അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ എ ജ്യോതി, അധ്യാപകരായ പി.എസ് മിനി, മഞ്ജുള എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. എല്‍.പി, എച്ച്.എസ്, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളും പി.ടി.എ ഭാരവാഹികളും മാനേജ്മെന്റും ചേര്‍ന്നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര് ബിജി, എല്‍.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനേഷ്, മിനി വി അപ്പുക്കുട്ടന്, ജയശ്രീ ആര് കൈമള്‍, എന്‍ രാധിക, മഞ്ജു എസ് നായര്‍, ഇ.ടി ബീന, ആര് ജഫിന്, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, എസ് ജയന് എന്നിവര്‍ പങ്കെടുത്തു.