Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട: രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരം
24/12/2021
വൈക്കം തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടത്തിയ രുഗ്മിണി സ്വയംവരഘോഷയാത്ര.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണി സ്വയംവരഘോഷയാത്ര ഭക്തിനിര്‍ഭരമായി. തെക്കേനട കണ്ണന്‍ കുളങ്ങര ശാസ്താക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. വാദ്യമേളങ്ങളും പട്ടുകുടകളും ഘോഷയാത്രയ്ക്ക് അകമ്പടിയായി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യ മിനി മോഹനന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് വെളിച്ചപ്പാട് എം ജയന്‍, മാനേജര്‍ പി.കെ രാജു, പ്രസിഡന്റ് കെ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, ജോ. സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ ബാബു, അമ്മിണി ശശി, ടി ശിവന്‍, എം.ടി അനില്‍കുമാര്‍, പുരുഷന്‍, വി.എം ബാബു, വി ജയന്‍, കെ സുന്ദരന്‍ ആചാരി, കെ.കെ പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.