Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുഗതകുമാരി ടീച്ചര്‍ അനുസ്മരണം നടത്തി
24/12/2021
വൈക്കം ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സുഗതകുമാരി ഓര്‍മദിനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയവര്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍. ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ടീച്ചര്‍ ഓര്‍മദിനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അന്തരിച്ച എംഎല്‍എ പി.ടി തോമസിന് ചന്ദ്രകളഭം പാടിയുറങ്ങുമെന്ന ഗാനം ആലപിച്ച് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിനുമുന്നില്‍ നടത്തിയ പരിപാടിയില്‍ പരിസ്ഥിതി സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കവിതാ പാരായണം, ഉപന്യാസ മത്സരം എന്നിവയിലെ വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ് സമ്മാനദാനം നടത്തി. യുവകവി എന്‍.എസ് സുമേഷ് കൃഷ്ണന്‍, മോഹന്‍. ഡി ബാബു, പി.എന്‍ ബാബു, എം.കെ ഷിബു, പി.ജി ഷാജിമോന്‍, ബി ചന്ദ്രശേഖരന്‍, വി അനൂപ്, പി ജോണ്‍സണ്‍, ഹരികൃഷ്ണന്‍, വര്‍ഗീസ് പുത്തന്‍ചിറ, കെ.സുരേഷ്‌കുമാര്‍, എം.കെ മഹേശന്‍, സന്തോഷ് ചക്കനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന കാവ്യസന്ധ്യയില്‍ കെ.ആര്‍ സുശീലന്‍, ഗിരിജന്‍ ആചാരി, കല്ലറ ദിപുദാസ്, മോഹന്‍ദാസ് ഗാലക്‌സി, കാവ്യ ഭാസ്‌കര്‍, ജി ഗായത്രി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.