Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈ ബയോ കര്‍ഷകസൊസൈറ്റി ആഴ്ച ചന്ത തുടങ്ങി
23/12/2021
വൈബയോ കര്‍ഷകസൊസൈറ്റി വൈക്കം ബോട്ടിജെട്ടി മൈതാനിയില്‍ തുടങ്ങിയ ആഴ്ച ചന്ത നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈബയോ ജൈവകര്‍ഷക സൊസൈറ്റിയുടെ ആഴ്ചചന്ത സത്യാഗ്രഹ സ്മാരകഹാളിന്റെ മുന്‍വശത്ത് തുടങ്ങി. വൈക്കത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവപച്ചക്കറി ഉല്‍പന്നങ്ങള്‍ പൊതുവിപണിയിലെ വിലയ്ക്കു വാങ്ങി ഗുണഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് ഫ്രഷായ ഉല്‍പന്നങ്ങള്‍ നല്‍കുന്നതാണ് ആഴ്ച ചന്തയുടെ ലക്ഷ്യം. ഇടനിലക്കാരെ ഒഴിവാക്കി വിഷരഹിത പച്ചക്കറി ഉല്‍പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് നിറംമങ്ങാതെ നല്‍കുന്നതാണ് ചന്തയുടെ പ്രത്യേകത. ഓരോ കര്‍ഷകന്റെയും പുരയിടത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണിയില്‍ വിലപേശല്‍ നടത്താതെ വൈബയോ സൊസൈറ്റി നേരിട്ട് വാങ്ങുന്നതാണ് ചന്തയുടെ ലക്ഷ്യം. പച്ചക്കറി ഉല്‍പന്നങ്ങളോടൊപ്പം നടീല്‍ വസ്തുക്കളും മിതമായ നിരക്കില്‍ നല്‍കും. ബോട്ട്ജെട്ടി മൈതാനത്ത് സത്യാഗ്രഹസ്മാരക ഹാളിനോട് ചേര്‍ന്ന സ്ഥലത്താണ് ആഴ്ച ചന്ത പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലമായി നടത്തിവന്ന ചന്ത  മഹാമാരിയും തീവ്രമായ മഴയും മൂലം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് മുതല്‍ ഏഴു വരെയാണ് ചന്തയുടെ പ്രവര്‍ത്തന സമയം. ആഴ്ച ചന്ത നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പന വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് നിര്‍വഹിച്ചു. പ്രസിഡന്റ് കെ.പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പവിത്രന്‍, കൃഷി ഓഫീസര്‍ ഷീലാറാണി, സുധാകരന്‍ കാലാക്കല്‍, ഭാസ്‌കരന്‍ നായര്‍, ശിവന്‍നായര്‍, അനില്‍ ബിശ്വാസ്, അസി. കൃഷി ഓഫീസര്‍ മെയ്സണ്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു.