Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴ മാറിയ തണലില്‍ ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൃഷിപാഠം പദ്ധതി തുടങ്ങി
23/12/2021
വൈക്കം ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രണ്ടേക്കര്‍ സ്ഥലത്തു നടത്തുന്ന ജൈവപച്ചക്കറി കൃഷിക്ക് വിത്തുപാകുന്നു.

വൈക്കം: കൃഷി നടത്തിപ്പിന്റെ അറിവും പരിചയവും സ്വായത്തമാക്കിയ ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രണ്ടാംവട്ടം കൃഷി ഇറക്കാന്‍ കൃഷിയിടം സജ്ജമാക്കി. തലയാഴം പഞ്ചായത്തിലെ രണ്ടേക്കര്‍ പുരയിടത്തിലും സ്‌കൂള്‍ വളപ്പിലുമാണ് ഈ വര്‍ഷം കൃഷി നടത്തുന്നത്. തീവ്രമഴ കഴിഞ്ഞ വര്‍ഷത്തെ കൃഷിക്ക് നഷ്ടം വരുത്തിയെങ്കിലും ഇക്കുറി ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കൃഷി മെച്ചപ്പെടുത്താന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ വിത്തുപാകിയത്. ആദ്യവട്ടം നടത്തിയ കൃഷിയുടെ ലാഭത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. എന്‍.എസ്.എസ്, എസ്.പി.സി, റെഡ്‌ക്രോസ്, സ്‌കൂള്‍ പി.ടി.എ എന്നിവരുടെ കൂട്ടായ്മയിലാണ് കൃഷി നടത്തുന്നത്. പാവല്‍ പടവലം, ചീര, പയര്‍, പച്ചമുളക്, വെണ്ട, വെള്ളരി, മത്തന്‍, കുക്കുമ്പര്‍, തക്കാളി, വഴുതന എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. പൂര്‍ണമായി ജൈവവളവും ജൈവകീടനാശിനിയും മാത്രമുപയോഗിച്ചുള്ള കൃഷി രീതിയാണ് നടപ്പാക്കുന്നത്. പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി വിഭാഗം ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ്.നായര്‍, ഇ.പി ബീന, എസ്.പി.സി സി.പി.ഒ ജെഫിന്‍, സി.എസ് ജിജി, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രീതി വി പ്രഭ, പി.എസ് സന്ദീപ്, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.