Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന സൗത്ത്‌സോണ്‍ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
22/12/2021
സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളില്‍ വിജയികളായ ആലപ്പുഴ ടീമിന് അസോസിയേഷന്‍ എക്‌സി. വൈസ് പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു ട്രോഫി നല്‍കുന്നു.

 തലയോലപ്പറമ്പ്: ബ്രഹ്മമംഗലത്തു നടന്നു വന്ന സംസ്ഥാന സൗത്ത്‌സോണ്‍ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സമാപനസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ അന്തര്‍ദ്ദേശീയ താരം അബ്ദുല്‍ റസാക്ക് മുഖ്യതിഥി ആയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ടീമുകള്‍ക്ക് എക്‌സി. വൈസ് പ്രസിഡന്റ് എസ്.ഡി സുരേഷ്ബാബു ട്രോഫികള്‍ സമ്മാനിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ബാബു വടക്കേമുറി, കെ എച്ച് ജബ്ബാര്‍, ബിജുലാല്‍, ചന്ദ്രബാ ബു, വത്സരാജ്, യൂണിയന്‍ സെക്രട്ടറി പി.ജി ശാരങ്ധരന്‍, പി.ടി.എ പ്രസിഡന്റ് എസ് ജയപ്രകാശ്, ടി.സി ഗോപി, അജിത് പ്രകാശ്, ജയശ്രീ, വിഷ്ണു, പി.കെ വേണുഗോപാല്‍, സജിത ബിജു എന്നിവര്‍ നേതൃത്വം നല്‍കി.