Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്തുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം
06/04/2016
മറവന്തുരുത്ത് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നേതൃത്വത്തില്‍ വൈക്കം വാട്ടര്‍ അതോറിററി ആഫീസിന് മുന്നില്‍ നടത്തിയ സത്യാഗ്രഹസമരം സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു

റവന്തുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജനപ്രതിനിധികളും പ്രവര്‍ത്തകരും വൈക്കം വാട്ടര്‍ അതോറിററി ആഫീസിന് മുമ്പില്‍ സത്യാഗ്രഹം നടത്തി. സമരത്തെ തുടര്‍ന്ന് വൈക്കം വാട്ടര്‍ അതോറിററി അസി. എക്‌സി. എഞ്ചിനീയര്‍ ഷീജയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തീരമേഖലയില്‍ വെള്ളം കിട്ടുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി കുടിവെള്ളപൈപ്പ് ലൈനുകളും വാല്‍വുകളും തുറന്നു പരിശോധിക്കും.
വേമ്പനാട്ട് കായല്‍ തീരത്തോട് ചേര്‍ന്നുള്ള ചെമ്മനാകരി, മേക്കര, തറവട്ടം എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. പൈപ്പുവെള്ളമാണ് ഇവിടങ്ങളിലുള്ളവര്‍ക്ക് ആശ്രയമായിരുന്നത്. ഏതാനും ആഴ്ചകളായി ഒന്നിടവിട്ട ദിവസങ്ങളില്‍ ലഭിച്ചിരുന്ന പൈപ്പുവെള്ളം പമ്പിംഗിലെ തകരാര്‍മൂലം മുടങ്ങിയതോടെ വിദൂര സ്ഥലങ്ങളില്‍ നിന്നും വെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ് ഏറിയപങ്കും സാധാരണക്കാരായ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയിലുള്ളവര്‍. ഇതോടെ എല്‍.ഡി.എഫും പഞ്ചായത്ത് ഭരണസമിതിയും നേരിട്ട് സമരരംഗത്ത് ഇറങ്ങുകയായിരുന്നു. സമരം സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി സുഗുതന്‍, കലാ മങ്ങാട്, എല്‍.ഡി.എഫ് നേതാക്കളായ എം.പി ജയപ്രകാശ്, കെ.എ രവീന്ദ്രന്‍, ബി.രാജേന്ദ്രന്‍, പി.ജി ജയചന്ദ്രന്‍, വി.ടി പ്രതാപന്‍, കെ.എസ് വേണുഗോപാല്‍, എസ്.അരുണ്‍കുമാര്‍, കെ.ബി രമ, പി ആര്‍ ശരത്കുമാര്‍, ബിന്ദു സുനില്‍, സുഷമ സന്തോഷ്, സ്മിതാ മനോജ്, കനകമ്മ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.