Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണം: ഐഎന്‍ടിയുസി
22/12/2021
കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) വൈക്കം ഡിവിഷന്‍ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ നോക്കു കുത്തികളാക്കികൊണ്ട് വിതരണ മേഖല സ്വകാര്യവല്‍കരിക്കുന്നതിനും കുത്തകകള്‍ക്ക് യഥേഷ്ടം ലാഭം കൊയ്യുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ ഉപേക്ഷിക്കണമെന്ന് കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) വൈക്കം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണയന്‍ ഡിവിഷന്‍ പ്രസിഡന്റ് പി.എല്‍ പ്രേംലാല്‍ അധ്യക്ഷത വഹിച്ചു. കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച ജീവനക്കാര്‍ക്കുള്ള ഉപഹാരം കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.വി മനോജ് നിര്‍വഹിച്ചു. എം ജയകൃഷ്ണന്‍, ഫ്രാന്‍സിസ് സേവ്യര്‍, കൃഷ്ണപ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, ജയ്‌ജോണ്‍ പേരയില്‍, ബി അനില്‍കുമാര്‍, കെ.വി ചിത്രാംഗദന്‍, ജോര്‍ജ് വര്‍ഗീസ്, ശ്രീദേവി അനിരുദ്ധന്‍, കെ.വി വിഷ്ണു, പി.വി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.