Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം എസ്.എന്‍.ഡി.പി ശാഖയുടെ നവതി സ്മാരക മന്ദിരം തുറന്നു
22/12/2021
എസ്.എന്‍.ഡി.പി യോഗം 119-ാം നമ്പര്‍ ഇടയാഴം ശാഖ ബണ്ട്‌റോഡില്‍ നിര്‍മിച്ച നവതി സ്മാരക മന്ദിരം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 119-ാം നമ്പര്‍ ഇടയാഴം ശാഖ ബണ്ട്‌റോഡ് ജങ്ഷനില്‍ നിര്‍മിച്ച നവതി സ്മാരക മന്ദിരം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയകുമാര്‍ ചക്കാല അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ മണിലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, എന്‍ സുരേഷ്‌കുമാര്‍, ഗീതാ സോമന്‍, എന്‍ സഞ്ജയന്‍, സോജി ജോര്‍ജ്, കുമരകം ക്ഷേത്രം തന്ത്രി ഗോപാലന്‍, ചന്ദ്രശേഖരന്‍, ശാഖാ സെക്രട്ടറി റെജിമോന്‍ വടക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു.