Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ദൈവത്തറ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം തുടങ്ങി
21/12/2021
മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മദൈവദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനോടനുബന്ധിച്ച് സര്‍വൈശ്വര്യ ഗന്ധര്‍വന്റെ വര്‍ണക്കളം തീര്‍ത്തപ്പോള്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍.

വൈക്കം: മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മദൈവദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ചൊവ്വാഴ്ച രാവിലെ ക്ഷേത്രനടയ്ക്ക് മുന്നില്‍ സര്‍വൈശ്വര്യ ഗന്ധര്‍വ്വന്റെ വര്‍ണചിത്രം വരച്ചാണ് ചടങ്ങ് തുടങ്ങിയത്. ഐശ്വര്യ ഗന്ധര്‍വന്‍ കുതിരപ്പുറത്ത് വായുമാര്‍ഗം സഞ്ചരിക്കുന്ന സന്ദര്‍ഭമാണ് കളത്തില്‍ ആലേഖനം ചെയ്തത്. കളമെഴുത്ത് ആചാര്യന്‍ സുമോദ് നാരായണന്റെ നേതൃത്വത്തിലാണ് വിവിധ വര്‍ണങ്ങളില്‍ കളം വരച്ചത്. തുടര്‍ന്ന് നടന്ന കളം പാട്ടിന് നിരവധി ഭക്തര്‍ പങ്കെടുത്തു. വഴിപാട് നടത്താനും ഗന്ധര്‍വന്‍ കളം ദര്‍ശിക്കാനും വ്രതശുദ്ധിയോടെ നിരവധി ഭക്തര്‍ എത്തിയിരുന്നു. ക്ഷേത്രപ്രസിഡന്റ് കെ.എസ് സുനില്‍കുമാര്‍, സെക്രട്ടറി കെ.എന്‍ സന്തോഷ്, ക്ഷേത്രം വെളിച്ചപ്പാട് ഹരിഹരന്‍, മറ്റു ഭാരവാഹികളായ കെ.എസ് അനില്‍കുമാര്‍, ചിത്തരന്‍, മധു, ഷാജി, ശിവരാമന്‍, അരുണ്‍കുമാര്‍, മഹിളാസമാജം പ്രസിഡന്റ് ആനന്തവല്ലി അപ്പച്ചന്‍, സെക്രട്ടറി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. രാവിലെ ദാഹവഴിപാടുകള്‍, സര്‍പ്പങ്ങള്‍ക്ക് കൂട്ടക്കളം, ഗന്ധര്‍വ്വസ്വാമിയ്ക്ക് കൂട്ടക്കളം, പമ്പാമേളം, 12.30ന് വടക്കുപുറത്ത് മഹാഗുരുതി, തുടര്‍ന്ന് ദേവിക്ക് പ്രസാദ ഊട്ട് എന്നിവ നടത്തി.