Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദലിത് വിഭാഗങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണം: തിരുവഞ്ചൂര്‍
21/12/2021
ദലിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദലിത് ഉദ്യോഗസ്ഥരും ദലിത് സമൂഹവും നേരിടുന്ന പീഡനങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും ഇത് നേരിടാന്‍ ദലിത് വിഭാഗങ്ങള്‍ പുതിയ നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. റിട്ട. എസ്.പി രാധാകൃഷ്ണന് എതിരെയുള്ള ജാതിപീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ കെ ഗുപ്തന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ അക്കരപ്പാടം മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ കെ.ടി റെജികുമാര്‍, വിവിധ ദലിത് സംഘടന നേതാക്കളായ അഡ്വ. സജി കെ ചേരമന്‍, സുധീര്‍കുമാര്‍, എ.കെ സജീവ്, സി.എം ദാസപ്പന്‍, എന്‍ മുരളി, പി.വി നടേശന്‍, തിലകമ്മ പ്രേംകുമാര്‍, പി.കെ സന്തോഷ്, കെ.കെ കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.