Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.ജെ തോമസ് അനുസ്മരണം നടത്തി
21/12/2021
കോണ്‍ഗ്രസ് നേതാവായ ടി.ജെ തോമസിന്റെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന ടി.ജെ തോമസിന്റെ ആറാം ചരമവാര്‍ഷിക അനുസ്മരണം ടി.ജെ തോമസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ നടത്തി. ടി.ജെ തോമസിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടത്തിയ അനുസ്മരണ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മോഹന്‍ ഡി.ബാബു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അബ്ദുല്‍ സലാം റാവുത്തര്‍, ജെയ്‌ജോണ്‍ പേരയില്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുബാഷ്, എം.കെ ഷിബു, ബി അനില്‍കുമാര്‍, അയ്യേരി സോമന്‍, ഇടവട്ടം ജയകുമാര്‍, ഷാജി വല്ലൂത്തറ, ജോര്‍ജ് വര്‍ഗീസ്, വൈക്കം ജയന്‍, കെ.കെ സചിവോത്തമന്‍, പി.വി വിവേക് എന്നിവര്‍ പ്രസംഗിച്ചു.