Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല: സി.കെ ശശിധരന്‍
21/12/2021
വൈക്കം റേഞ്ചിലെ ചെത്തത്തുതൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി, സിപിഐ നേതൃത്വത്തില്‍ ഷാപ്പ് കോണ്‍ട്രാക്ടറുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെത്തുതൊഴിലാളി പ്രസ്ഥാനത്തെ സമരരംഗത്തേക്ക് തള്ളിവിടുന്ന സമീപനമാണ് കോണ്‍ട്രക്ടര്‍ സ്വീകരിക്കുന്നത്. ഇനിയും വൈക്കം റെയ്ഞ്ചിലെ ചെത്തുതൊഴിലാളി സമരം നീട്ടിക്കൊണ്ടുപോയി വ്യവസായത്തെ തകര്‍ക്കരുത് എന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു. വൈക്കം റെയ്ഞ്ച് നാലാം ഗ്രൂപ്പിലെ ചെത്തത്തുതൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി, സിപിഐ നേതൃത്വത്തില്‍ ഷാപ്പ് കോണ്‍ട്രാക്ടറുടെ വസതിയിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധിയിലൂടെയാണ് പരമ്പരാഗതമായ കള്ള് ചെത്ത് വ്യവസായം കടന്നുപോകുന്നത്. തൊഴിലാളികളുടെ അഭാവം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഉള്ള തൊഴില്‍ കൂടി നഷ്ടപ്പെടുത്താനുള്ള ഷാപ്പ് കോണ്‍ട്രാക്ടറുടെ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ മനുഷ്യത്വപരമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനുപകരം എക്‌സൈസ്-പോലീസ് പിന്തുണയോടെ സമരത്തെ തകര്‍ക്കാമെന്നു വ്യാമോഹിക്കേണ്ട. ഈ നയം തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സി.കെ ശശിധരന്‍ മുന്നറിയിപ്പ് നല്‍കി. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ പി സുഗതന്‍, ജോണ്‍ വി ജോസഫ്, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എന്‍.എം മോഹനന്‍, മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് കെ.കെ രാമഭദ്രന്‍, കെ.ഡി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ണത്താനത്തുനിന്നും പുറപ്പെട്ട മാര്‍ച്ചിന് ഡി രഞ്ജിത് കുമാര്‍, എം.എസ് സുരേഷ്, കെ.എസ് രത്‌നാകരന്‍, എന്‍ അനില്‍ ബിശ്വാസ്, വി.കെ അനില്‍കുമാര്‍, പി.എസ് പുഷ്‌കരന്‍, കെ വേണുഗോപാല്‍, പി പ്രദീപ്, എസ് ബിജു, ബി സദാനന്ദന്‍, ഡി ബാബു, കെ.എ രവീന്ദ്രന്‍, പി.ആര്‍ ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.