Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
20/12/2021
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍ നിര്‍വഹിക്കുന്നു

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. 26ന് സമാപിക്കും. യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍ നിര്‍വഹിച്ചു. പുതുതായി നിര്‍മിച്ച പന്തലിന്റെ ഉദ്ഘാടനവും പ്രസിഡന്റ് നടത്തി. മേല്‍ശാന്തി ഹരികൃഷ്ണന്‍ ധ്വജാരോഹണം നടത്തി. വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ജോയന്റ് സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ ബാബു, അമ്മിണി ശശി, കെ പുരുഷന്‍ വാസാട്ട്, എം.ടി അനില്‍കുമാര്‍, കെ.കെ പത്മനാഭന്‍, ടി ശിവന്‍, വി ജയന്‍,  വി.എം സാബു, കെ സുന്ദരന്‍ ആചാരി, മാനേജര്‍ പി.ആര്‍ രാജു, വെളിച്ചപ്പാട് എം ജയന്‍ എന്നിവര്‍ പങ്കെടുത്തു.