Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐതിഹ്യ പെരുമയില്‍ വൈക്കം ക്ഷേത്രത്തിലെ ആര്‍ദ്രദര്‍ശനം
20/12/2021
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര നാളില്‍ നടന്ന ഋഷഭ വാഹനം എഴുന്നള്ളിപ്പ്.

വൈക്കം: ഐതിഹ്യ പെരുമയില്‍ നടന്ന ആര്‍ദ്രദര്‍ശനത്തിന് നിരവധി ഭക്തര്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി. വിശേഷാല്‍ പൂജകള്‍ക്കുശേഷം വൈക്കത്തപ്പന്റെ ശ്രീബലി തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തിമാരായ ടി.എസ് നാരായണന്‍ നമ്പൂതിരി, കീഴ്ശാന്തി കൊളായി അര്‍ജുന്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ശീവേലി തിടമ്പ് പട്ടുടയാടകളും കട്ടിമാലകളും കൊണ്ടലങ്കരിച്ച ഋഷഭ വാഹനത്തില്‍ ചേര്‍ത്ത് മുളംതണ്ടിലേറ്റി പത്തു മൂസതുമാര്‍ ചുമലിലേറ്റി ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി. കലാപീഠം ബാബു, വെച്ചൂര്‍ വൈശാഖ്, വൈക്കം പവിത്രന്‍, വൈക്കം ഷിബു, വൈക്കം കാര്‍ത്തിക്, അതുല്‍ മേനോന്‍ എന്നിവര്‍ മേളം ഒരുക്കി. വൈക്കത്തെ നിരവധി കുടുംബങ്ങളില്‍ തിരുവാതിര കളിയും തിരുവാതിര പുഴുക്കും  എട്ടങ്ങാടിയും പാതിര പൂ ചൂടലും ഒരുക്കി വ്രതാനുഷ്ഠാനങ്ങളുടെ തിരുവാതിരയെ വരവേറ്റു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു നേതൃത്വം നല്‍കി.