Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്രം പുനര്‍നിര്‍മിക്കുന്നു
20/12/2021
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി ഉപേന്ദ്രനും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്നു നിര്‍വഹിക്കുന്നു.
വൈക്കം: എസ്.എൻ.ഡി.പി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖയുടെ കീഴിലുള്ള തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി ഉപേന്ദ്രനും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷും ക്ഷേത്രഭാരവാഹികളും ചേര്‍ന്നു നിര്‍വഹിച്ചു. ശില്‍പ സൗന്ദര്യത്തോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന് രണ്ടരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയ ശേഷമാണ് ശിലാസ്ഥാപന ചടങ്ങ് നടത്തിയത്. ശാഖാ പ്രസിഡന്റ് ആനന്ദരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, വൈസ് പ്രസിഡന്റ് വി.എന്‍ റെജി, വനിതാസംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു എന്നിവര്‍ പങ്കെടുത്തു.