Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'അവര്‍ പോരാടിയത് ജനങ്ങള്‍ക്കുവേണ്ടി': എ.ഐ.വൈ.എഫ് ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു
20/12/2021
രാജ്യസഭയിൽ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതൃത്വത്തിൽ വൈക്കത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സമരം ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: 'അവര്‍ പോരാടിയത് ജനങ്ങള്‍ക്കുവേണ്ടി' എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി എ.ഐ.വൈ.എഫ് നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മറ്റികളിൽ നിന്നുമായി രാജ്യസഭ അധ്യക്ഷന് ഒരു ലക്ഷം ഇ മെയിൽ അയച്ചുകൊണ്ട് ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു. വൈക്കം  മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിൽജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് ബി ഹരൻ, മണ്ഡലം സെക്രട്ടറി എം.ഡി  ബാബുരാജ്, ഐ.എ.എൽ  ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ പ്രസന്നൻ . മഹിളാസംഘം മണ്ഡലം വൈസ് പ്രസിഡന്റ്  പി.ആർ രജനി, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഡി രഞ്ജിത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി സുമ, മണ്ഡലം പ്രസിഡന്റ് ഡി ബാബു, സെക്രട്ടറി പി.എസ് പുഷ്കരൻ,  എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് വി.ടി മനീഷ്, ജോയിന്റ് സെക്രട്ടറിമാരായ അഖിൽ, വൈശാഖ് പ്രദീപൻ എന്നിവർ സംസാരിച്ചു.