Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതു പ്രവര്‍ത്തനത്തോടൊപ്പം മത്സ്യകൃഷിയിലും മികവ് തെളിയിച്ച് കെ അരുണന്‍
20/12/2021
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സിപിഎം ഏരിയാ സെക്രട്ടറി കെ അരുണനും കുടുംബവും നടത്തിയ ബയോഫ്‌ളോക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതു പ്രവര്‍ത്തനത്തോടൊപ്പം മത്സ്യകൃഷിയിലും സജീവമായതോടെ സിപിഎം വൈക്കം ഏരിയാ സെക്രട്ടറി കെ അരുണനും കുടുംബവും വിളവെടുപ്പില്‍ നേടിയത് നൂറുമേനി വിജയം. ഫിഷറീസ് വകുപ്പിന്റെ പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം കഴിഞ്ഞ ഓഗസ്റ്റിലാണ് തലയാഴം കൂവത്ത് വീടിനോടു ചേര്‍ന്നുള്ള 10 സെന്റ് സ്ഥലത്ത് ഏഴര ലക്ഷം രൂപ മുതല്‍മുടക്കി ഏഴു ടാങ്കുകളിലായി എണ്ണായിരത്തോളം  ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ ടാങ്കിലും 1200ഓളം ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്. നാലുമാസം കൊണ്ട് 400-600 ഗ്രാം വരെ തൂക്കമെത്തിയ മത്സ്യമാണ് വിളവെടുത്തത്.  ഇതോടൊപ്പംതന്നെ സമീപത്തെ 30 സെന്റ് സ്ഥലത്ത് നിര്‍മിച്ച മൂന്ന് കുളങ്ങളിലായി ആയിരക്കണക്കിന് വിവിധയിനം മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്.  സ്വാദിഷ്ടമായ മത്സ്യം കുറഞ്ഞ വിലയില്‍ ലഭ്യമായതോടെ നിരവധി ആളുകളാണ് മീന്‍ വാങ്ങുന്നതിനായി എത്തുന്നത്. കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അരുണനോടൊപ്പം മകന്‍ തങ്കച്ചനും ഭാര്യ ഐഷയും  കൊച്ചുമകള്‍ ഉത്തരയും ചേര്‍ന്നതോടെ കൃഷി വലിയ വിജയമാവുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എസ് ദേവരാജന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് അധികൃതര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.