Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണം പുനരാരംഭിക്കണം: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി
16/12/2021
നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേരേകടവ് ജങ്കാര്‍ ജെട്ടിയില്‍ നടത്തിയ ഉപവാസ സമരം.

വൈക്കം : നേരേകടവ്-മാക്കേകടവ് പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരേകടവില്‍ ഏകദിന ഉപവാസ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി ബിന്‍സ്, വൈസ് പ്രസിഡന്റ് കെ.എസ് ബിജു, വി.എസ് സന്തോഷ്, ജിനോ മണിപ്പാടം, ടി.ടി രാജലക്ഷ്മി, രാധാമണി, സദാനന്ദന്‍, മിനി തങ്കച്ചന്‍, കെ.ടി അലക്‌സ്, അശോകന്‍, അലക്‌സാണ്ടര്‍, വി മോഹനന്‍, കെ.ജെ പൗലോസ്, കെ.ആര്‍ മോഹനന്‍, കെ.ആര്‍ ഷിബു എന്നിവരാണ് ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഉപവാസം അനുഷ്ഠിച്ചത്.
2016 ല്‍ നിര്‍മാണം തുടങ്ങിയ പാലം 2018ല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. 78 കോടി രൂപയാണ് നിര്‍മാണ ചെലവ്. 60 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ശേഷിച്ച ജോലികള്‍ മൂന്നു വര്‍ഷമായി സ്തംഭനത്തിലാണ്. തുടങ്ങിവച്ച പണികളുടെ കമ്പികളും മറ്റും ഉപ്പുകാറ്റ് ഏറ്റ് ജീര്‍ണത നേരിടുകയാണെന്നാണ് സമരക്കാര്‍ ആരോപിക്കുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളെ എളുപ്പമാര്‍ഗം ബന്ധിപ്പിക്കുന്ന പാലം പൂര്‍ത്തിയായാല്‍ ഇരുജില്ലകള്‍ക്കും ഉണ്ടാകുന്ന പുരോഗതി ഏറെയാണ്. പാലവും റോഡും പൂര്‍ത്തിയായാല്‍ തുറവൂര്‍ മുതല്‍ പമ്പ വരെ നീളുന്ന റോഡ് വികസനം കിഴക്കന്‍ മേഖലയ്ക്കും പടിഞ്ഞാറന്‍ മേഖലയ്ക്കും ഉണ്ടാകുന്ന നേട്ടങ്ങളും വലുതാണ്. നിര്‍മാണം പുനരാരംഭിച്ച് പാലം പണി പൂര്‍ത്തിയാക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ സമരത്തിന് രൂപം നല്‍കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. വി ബിന്‍സ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എന്‍.എം താഹ, മോഹന്‍ ഡി ബാബു, അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, പി.ഡി ജോര്‍ജ്ജ്, പി.എന്‍ ബാബു, ജെയ് ജോണ്‍ പേരയില്‍, അബ്ദുല്‍സലാം റാവുത്തര്‍, വി അനില്‍കുമാര്‍, എം.കെ ഷിബു, എ സനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.