Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജിജോ ആന്റണിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണം; ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
15/12/2021
ജിജോ ആന്റണിയുടെ മരണത്തിനു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ വൈക്കം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ അച്ചിനകം വാടപ്പുറത്ത് ചിറയില്‍ ആന്റണിയുടെ മകന്‍ ജിജോ ആന്റണിയുടെ (27) മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് അച്ചിനകം കേന്ദ്രീകരിച്ചു രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന്റെ 100 മീറ്റര്‍ മുമ്പ് ഇരുമ്പ് ബാരിക്കേഡ് വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. നവംബര്‍ ഏഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കാണിച്ച് ഉന്നത സംഘത്തിന് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ജിജോയുടെ പിതാവ് ആന്റണി ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ജിജോയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരുക, കുമരകം പോലീസ് നീതി പാലിക്കുക, കൊലയാളി പോലീസുകാരെ സസ്പെന്റ് ചെയ്യുക, ജിജോയെ പിന്തുടര്‍ന്ന പോലീസുകാരെ ചോദ്യം ചെയ്യുക, ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്ത് നിജസ്ഥിതി പുറത്തുകൊണ്ടുവരുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സമരം ഉദ്ഘാടനം ചെയ്തു. സണ്ണി പോട്ടയില്‍ അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സോജി ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, എസ് മനോജ് കുമാര്‍, ആന്‍സി തങ്കച്ചന്‍, പോള്‍സണ്‍ ജോസഫ്, പി തങ്കച്ചന്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.