Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഒരു വര്‍ഷക്കാലം പൂര്‍ണമായും തുറന്നിടണം: വി ദിനകരന്‍
15/12/2021
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഒരു വര്‍ഷക്കാലം പൂര്‍ണമായും തുറന്നിടണമെന്നാവശ്യപ്പെട്ട് ധീവരസഭ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ദിനകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വേമ്പനാട്ടുകായലിന്റെ സമ്പത്തായ ഒട്ടേറെയിനം മത്സ്യങ്ങള്‍ക്ക് വംശനാശം നേരിട്ടത് ഗൗരവമായി കാണണമെന്നും കായലില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണമെന്നും ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ദിനകരന്‍. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഒരു വര്‍ഷക്കാലം പൂര്‍ണമായും തുറന്നിടുക, വേലിയേറ്റം മൂലം ദുരിതമനുഭവിക്കുന്ന തീരദേശ മേഖലയെ കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ധീവരസഭ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തണ്ണീര്‍മുക്കത്ത് നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായലില്‍ നീരൊഴുക്കിനു തടസം നേരിട്ടതാണ് വംശനാശത്തിന് കാരണമെന്നും അതിനാല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഒരു വര്‍ഷക്കാലം പൂര്‍ണമായും തുറന്നിടണം. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ ആനുകൂല്യങ്ങളും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കണം. തീരദേശ പരിപാലനത്തിന്റെ പരിധിയില്‍നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഒഴിവാക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നയം ശരിയല്ലെന്നും ദിനകരന്‍ പറഞ്ഞു. ധീവരസഭ കോട്ടയം ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. കുട്ടനാട് കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എ ദാമോദരന്‍, കോട്ടയം ജില്ലാ സെക്രട്ടറി വി.എം ഷാജി, ആലപ്പുഴ ജില്ലാ സെക്രട്ടറി എന്‍.ആര്‍ ഷാജി, സുലഭ പ്രദീപ്, ഭൈമി വിജയന്‍, കെ അശോക് കുമാര്‍, കെ.എസ് കുമാരന്‍, കെ.വി മനോഹരന്‍, സി.എസ് ഗോപിനാഥ്, കെ.എം ബാലാനന്ദന്‍, കെ.കെ പ്രകാശന്‍, കെ തങ്കരാജ് എന്നിവര്‍ പ്രസംഗിച്ചു.