Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കാരയില്‍ പാടശേഖരത്തില്‍ പുഞ്ചക്കൃഷിക്ക് വിത്തുപാകി
14/12/2021
വൈക്കം കാരയില്‍ പാടശേഖരത്തില്‍ വൈക്കം താലൂക്ക് ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സഹകരണ സംഘം നടപ്പാക്കുന്ന പുഞ്ചക്കൃഷിയുടെ വിത്തുപാകല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭാ 26-ാം വാര്‍ഡില്‍ കാരയില്‍ പാടശേഖരത്തില്‍ പുഞ്ചക്കൃഷിക്ക് വിത്തുപാകി. വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘം 'സുഭിക്ഷകേരളം' പദ്ധതിയില്‍ പെടുത്തിയാണ് ആറ് ഏക്കര്‍ സ്ഥലത്ത് നെല്‍ക്കൃഷി നടത്തുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, വൈക്കം കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. ദീര്‍ഘകാലമായി തരിശു കിടന്ന പാടശേഖരം കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിച്ച് കൃഷിയിറക്കിയെങ്കിലും കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം കൃഷി നഷ്ടമായി. ഇക്കുറി മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ 13 ഭൂവുടമകളില്‍ നിന്നും മൂന്നു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി ഏറ്റിവാങ്ങിയാണ് സംഘം കൃഷി നടത്തുന്നത്. തരിശായി കിടക്കുന്ന പാടശേഖരങ്ങളെ യോഗ്യമാക്കി പരമ്പരാഗത രീതീയിലുള്ള കൃഷി സമ്പ്രദായം നടപ്പാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് വിത്തുപാകല്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി സോമന്‍പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, ആര്‍ സന്തോഷ്, സംഘം വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍, അജിത്ത് വര്‍മ, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ സൗമ്യ ജനാര്‍ദനന്‍, സുരേഷ് ബാബു, ജോസഫ് ചെറുപുഷ്പം, ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.